May 18, 2024

ആർ.എ. ആർ.എസ്. മേധാവിയെ സ്ഥലം മാറ്റിയത് സർവ്വീസ് സംഘടനയുടെ പ്രതികാര നടപടിയെന്ന് ഏകോപന സമിതി.

0
Img 20181005 Wa0016
കൽപ്പറ്റ: കേരള കാർഷിക സർവ്വകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ: പി. രാജേന്ദ്രനെ സ്ഥലം മാറ്റിയതിന് പിന്നിൽ ചില സർവ്വീസ് സംഘടനകളുടെ സ്ഥാപിത താൽപ്പര്യവും  പ്രതികാര നടപടിയുമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂണിറ്റ് കമ്മിറ്റി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര – കേരള സർക്കാർ കർഷിക പരോഗതി  ലക്ഷ്യം വെച്ച് സ്ഥാപിച്ച  ഗവേഷണ കേന്ദ്രം  നാടിനും കർഷകർക്കും പ്രയോജനമില്ലാതെ കാടുകയറി നശിക്കുന്നതിനിടെയാണ് ഡോ. പി. രാജേന്ദ്രൻ സ്ഥാപന മേധാവിയായി ചുമതലയേൽക്കുന്നത്. അഞ്ച് വർഷം കൊണ്ട് ഈ ഗവേഷണ കേന്ദ്രത്തെ  മികച്ച ഗവേഷണ കേന്ദ്രമായും  വരുമാന സ്രോതസ്സാക്കിയും മാറ്റി. അതു വരെ ജോലി ചെയ്യാതെ സുഖവാസ കേന്ദ്രമായി ഈ കേന്ദ്രത്തെ ഉപയോഗിച്ചിരുന്നവർ ഇതോടെ ശീതസമരത്തിലായി. ഇതാണ് ഇപ്പോൾ മറ നീക്കി പുറത്ത് വന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആർ. എ ആർ. എസിൽ ഓഡിറ്റർമാർ ചൂണ്ടിക്കാട്ടിയ ന്യൂനതകൾക്ക് ഡോ: രാജേന്ദ്രൻ നൽകിയ  മറുപടിയും കണക്കും സർവ്വകലാശാലാ അധികൃതർ മറച്ചുവെച്ചും  വൈസ് ചാൻസിലർ നിയോഗിച്ച നാലംഗ സംഘത്തിന്റെ  റിപ്പോർട്ട് മറച്ചുവെച്ചുമാണ്  ഭരണാനുകൂല സർവീസ്       സംഘടനയുടെ സമ്മർദ്ദത്തിന് വഴങ്ങി ഫാം മേധാവിയെ സ്ഥലം മാറ്റിയത് 

എന്ന് ഇവർ ആരോപിച്ചു  .ലോക ശ്രദ്ധ നേടിയ പൂപ്പൊലി, ചക്ക മഹോത്സവം ,ഓർക്കിഡ് ഫെസ്റ്റ് എന്നിവ വരും വർഷങ്ങളിൽ നടത്താതിരിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണിതെന്നും സംശയിക്കുന്നുവെന്ന് ഇവർ പറഞ്ഞു. ഇത്തരത്തിൽ തുരങ്കം വെക്കുന്നവരെയും  കെടുകാര്യസ്ഥതയുള്ള ഉദ്യോഗസ്ഥരെയും   പൊതു സമൂഹം ജനകീയ വിചാരണ ചെയ്യുമെന്നും യൂണിറ്റ് വൈസ് പ്രസിഡണ്ട് റഷീദ്, വി.ഡി. ബൈജു, വി.റ്റി. ജോസഫ് എന്നിവർ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *