May 18, 2024

വന്യ ജീവി ദിനാചരണം നടത്തി

0
22
മീനങ്ങാടി:സൂമൂഹ്യ വന വൽക്കരണ വിഭാഗം വയനാടിന്റെ ആഭിമുഖ്യത്തിൽ മീനങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് വന്യ ജീവി ദിനാചരണം നടത്തി. കേരളത്തിന്റെ അതി ജീവനം -വനവും വന്യ മ്യഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി .മുരളി തുമ്മാരുകുടി തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണം തത്സമയ പ്രഭാഷണത്തിലൂടെ സി.ഡിറ്റിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.വയനാടിന്റെ സുസ്ഥിര വികസനവും പശ്ചിമഘട്ടവും എന്ന വിഷയത്തെക്കുറിച് ശിവപ്രസാദ് മാസ്റ്റർ ക്ലാസെടുത്തു. തുടർന്ന് കേരളത്തിന്റെ അതി ജീവനം -വനവും വന്യ മ്യഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്‌കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ 1-ദേവ തീർഥ ബിജു,,പൂതാടി ,2-അമൽ ക്യഷ്ണ ,  വെള്ളമുണ്ട,3-ജിസ്സ ജോർജ്ജ്  ദ്വാരക (കോളേജ്‌വിഭാഗം),1-നോയൽ മാത്യ.  .ദ്വാരക,2-അഭിനന്ദ ഷാജു. .മീനങ്ങാടി,3-അഭിന വർഗീസ്, .മനന്തവാടി (ഹൈസ്‌കൂൾ വിഭാഗം) എന്നിവർ വിജയികളായി.വിജയികൾക്കുള്ള സമ്മാന വിതരണവും,പ്രളയ കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വനം വകുപ്പ് ജീവനക്കാരോടൊപ്പം സഹകരിച്ച് പ്രവർത്തിച്ച സർവ്വശ്രീ.മനോജ് കുമാർ.കെ,ഷിബു കുറുമ്പേമഠം എന്നിവർക്ക് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ:കെ.രാജു നൽകിയ പ്രശംസ പത്രവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് .ബീനാ വിജയൻ നൽകി.സമാപന യോഗത്തിൽ ഓമന ടീച്ചർ (ജില്ല പഞ്ചായത്ത് മെമ്പർ),മിനി സാജു (മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ.ടി.ബിന്ദു (പി.ടി.എ.പ്രസിഡന്റ്) നാരായണൻ നായർ (ഹെഡ് മാസ്റ്റർ  മീനങ്ങാടി ) ഷിവി.എം.കെ (പ്രിൻസിപ്പൾ, ജി എച് എസ് എസ് മീനങ്ങാടി)പ്രതീശൻ (പി.ടി.എ.മെമ്പർ)രാജേന്ദ്രൻ എൻ.എസ്.എസ്.കോർഡിനേറ്റർ,സുന്ദരൻ.കെ.കെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *