April 28, 2026

നാലംഗ കുടുംബത്തിന്റെ ആത്മഹത്യ :അയൽവാസിയായ അറുപത് കാരൻ അറസ്റ്റിൽ

0
IMG-20181006-WA0004-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തവിഞ്ഞാൽ
 തിടങ്ങഴിയിലെ  നാലംഗ കുടുംബത്തിന്റെ  കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.  സംഭവത്തില്‍ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി  തിടങ്ങഴി ദേവകിമന്ദിരത്തില്‍ കുട്ടന്‍ എന്ന നാരായണന്‍(60)നെയാണ് തലപ്പുഴ എസ്‌.ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ  കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസമാണ് തിടങ്ങഴി തോപ്പില്‍ വിനോദ്, ഭാര്യ മിനി, മക്കളായ അനുശ്രീ, അഭിനവ് എന്നിവര്‍  വീടിനടുത്ത്  കശുമാവില്‍ തൂങ്ങിമരിച്ചത്. വിനോദിന്റെ പാന്റിന്റെ ബെല്‍റ്റില്‍ തിരുകിയനിലയില്‍ ഏഴ് കത്തുകള്‍ കണ്ടെത്തിയിരുന്നു. ഈ കത്തിലാണ് തങ്ങളുടെ കൂട്ട മരണത്തിന് ഉത്തരവാദി അയല്‍വാസിയായ നാരായണനാണെന്ന് വിനോദും ഭാര്യയും കുറിപ്പില്‍ എഴുതിയത്. . വിനോദിനെ കുറിച്ചുള്ള അപവാദ പ്രചരണം പറഞ്ഞുപരത്തിയതില്‍ മനംനൊന്താണ് വിനോദും കുടുംബവും ആത്മഹത്യ ചെയ്തത്. തൊട്ടടുത്ത് രാജൻ എന്ന വ്യക്തി കഴിഞ്ഞ 30-ന് ആത്മഹത്യ ചെയ്തിരുന്നു. രാജന്റെ സഹോദരനാണ് നാരായണൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *