May 18, 2024

ചെറുവയൽ രാമന്റെ വീഡിയോ സന്ദേശവും ലഭിച്ചു: ആരോഗ്യനിലയിൽ പുരോഗതി.

0
സി.വി.ഷിബു


കൽപ്പറ്റ: 
 ദുബൈയിലെ പ്രവാസികളുടെ സ്നേഹവലയത്തിൽ ചെറുവയൽ രാമൻ സുഖം പ്രാപിക്കുന്നു. സുഹൃത്തുക്കളുടെ ഫോണിൽ നിന്ന്   ഞായറാഴ്ച്ച  ബന്ധുക്കൾക്ക് രണ്ട് ശബ്ദ സന്ദേശങ്ങൾ അയച്ച ത് കൂടാതെ   തിങ്കളാഴ്ച സുഹൃത്തുക്കൾ വഴി വീഡിയോയും അയച്ചു..ചുറ്റും ധാരാളം പേർ ഉണ്ടന്നും എല്ലാവരും മുമ്പ് വയനാട്ടിലെ നമ്മുടെ വീട്ടിൽ വന്നിട്ടുള്ളവരാണന്നുമാണ് ഒരു സന്ദേശത്തിലുള്ളത്.  ആശങ്കപ്പെടാൻ ഒന്നുമില്ലന്നും ഉടൻ നാട്ടിൽ തിരിച്ചെത്തുമെന്നും   മറ്റൊരു സന്ദേശത്തിൽ രാമൻ പറയുന്നു. പാരമ്പര്യ നെൽവിത്ത് സംരംക്ഷകനായ വയനാട് കമ്മന ചെറുവയൽ രാമൻ ദുബൈയിലെ കൃഷി സ്നേഹികൾ സംഘടിപ്പിച്ച വയലും വീടും പരിപാടിയിൽ പങ്കെടുക്കവെ   ഹൃദയാഘാതത്തെ തുടർന്ന്ഴി കഴിഞ്ഞ  ശനിയാഴ്ചയാണ് ദുബൈയിലെ റാഷിദ് സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും  വൈകുന്നേരത്തോടെ നല്ല പുരോഗതി ഉണ്ടായി. തിങ്കളാഴ്ചയും  ഐ.സി.യു.വിൽ തുടരുന്ന അദ്ദേഹത്തെ പിന്നീട് ഐ.സി.യു.വിൽ നിന്ന്       മാറ്റും. വയനാട്ടിലെ ചില സുഹൃത്തുക്കൾ   വഴിയാണ് അദ്ദേഹം ദുബൈയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്.  കഴിഞ്ഞ ആഗസ്റ്റ് ഏഴ് മുതൽ ബ്രസീലിലെ ബലേനിൽ നടന്ന വംശീയ ശാസ്ത്ര കോൺഗ്രസിലും ഇന്ത്യയെ പ്രതിനിധീകരിച്ച  ചെറുവയൽ പങ്കെടുത്തിരുന്നു. നിലവിൽ കേരള കാർഷിക സർവ്വകലാശാല  ജനറൽ കൗൺസിൽ അംഗമാണ്. കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ  രാമന്റെ ആരോഗ്യസ്ഥിതി സംബന്ധി ച്ച് അധികൃതരുമായി ചർച്ച നടത്തി.ആരോഗ്യനിലയിൽ പുരോഗതി ഉണ്ടന്നും ആശങ്കപ്പെടാൻ ഒന്നുമില്ലന്നും ദുബൈയിൽ നിന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.  65 ലധികം നെൽവിത്തിനങ്ങൾ സ്വന്തം കൃഷിയിടത്തിൽ പതിറ്റാണ്ടുകളായി സംരംക്ഷിച്ചു വരുന്നതിന്റെ പേരിലാണ് പാരമ്പര്യ കർഷകനും  പരിസ്ഥിതി പ്രവർത്തകനുമായ രാമൻ ലോകപ്രശസ്തനായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *