April 28, 2026

ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ റോഡ് ഉപരോധം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ശബരിമലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധം. ബുധനാഴ്ച  രാവിലെ 11 മണി മുതല്‍ 12 വരെയാണ് ഉപരോധ സമരം.
   ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പോരാട്ടത്തിനിറങ്ങുകയാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമര പരിപാടികള്‍ ആരംഭിക്കുന്നത്. വയനാട് 
  ജില്ലയില്‍ മാനന്തവാടി, പുല്‍പ്പള്ളി  ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് ഉപരോധം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *