August 10, 2026

അപകട കെണിയൊരുക്കി കേബിൾ കുഴികൾ.

0
IMG-20181008-WA0167
By ന്യൂസ് വയനാട് ബ്യൂറോ
 
ബത്തേരി :-നെന്മേനി പഞ്ചായത്തിലെ പുത്തൻകുന്നു, മാക്കുറ്റി,മലങ്കര റോഡ് സൈഡിലാണ് ടാറിങ്ങിനോട് ഓരം ചേർന്ന് സ്വകാര്യ കമ്പനിയുടെ കേബിൾ ഇടുന്നതിയി  അൻപതു മീറ്റർ ഇടപെട്ടു കുഴികൾ നിർമ്മിച്ചിരിക്കുന്നത്,  അഞ്ചു ആറ് അടി താഴ്ചയിലാണ് കുഴികൾ നിർമ്മിച്ചിരിക്കുന്നത്.  .മാസങ്ങളായിട്ടും ഈ കുഴികൾ മൂടിയിട്ടില്ല ,.തൊട്ടടുത്ത എൽ പി സ്കൂളിലെ കുട്ടികളടക്കം നൂറു കണക്കിന് യാത്രക്കാരാണ് ഈ റോഡിലൂടെ കാൽനടയായി യാത്ര ചെയ്യുന്നത്.ഈ റോഡിനു പൊതുവെ വീഥി കുറവാണു.ഇതിനിടെ ചെറിയ അപകടങ്ങൾ നടന്നിട്ടു പഞ്ചായത്തു അധികൃതരെ വിവിവരം അറിയിച്ചിട്ടും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്ന് പ്രേദേശ വാസികൾ പറയുന്നു.കനത്ത മഴ പെയ്യുന്നതിനാൽ തന്നെ വെള്ളം നിറഞ്ഞാൽ കുഴിയുടെ ആഴം മനസ്സിലാക്കാൻ പറ്റാത്തതിനാൽ കാൽനട യാത്രക്കാർ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ്. എത്രയും പെട്ടന്ന് കുഴികൾ മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *