May 4, 2024

സുൽത്താൻ ബത്തേരി നഗരത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു

0
ബത്തേരി;- സുൽത്താൻ ബത്തേരി നഗരത്തിന്റെ സുരക്ഷാ മുൻ നിർത്തി നഗരസഭാ കൗണ്സിലിന്റെ തീരുമാന പ്രകാരം ബത്തേരി നഗരപരിധിയിൽ ദൊട്ടപ്പൻ കുളം മുതൽ കെ എസ എ ആർ ടി സി  ഗാരേജ് വരെയും ,ചീരാൽ റോഡിൽ പുതിയ സ്റ്റാന്റ് വരെയും .ചുള്ളിയോട് റോഡിൽ ഗ്യാസ് പമ്പ് വരെയും വൺവേ റോഡ് കവർ ചെയ്യുന്ന രീതിയിലും ഇരുപത്തിയൊന്ന് സ്ഥലങ്ങളിലായി അൻപത്തിയേഴു അത്യാധുനിക വയർലസ് നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ നഗരസഭയും പോലീസ് അധികാരികളും ചേർന്ന് സ്ഥലപരിശോധന നിശ്ചയിച്ചു. നിരീക്ഷണ ക്യാമറകളുടെ കൺട്രോൾ റൂം ബത്തേരി പോലീസ് സ്റ്റേഷനിലും ,മോണിറ്ററിങ് സംവിധാനം നഗരസഭാ ഓഫീസിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. നിരീക്ഷണ ക്യാമറകൾ വരുന്നതോടെ ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾക്കും ,കുറ്റകൃത്യങ്ങൾക്കും ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.,
                                             രണ്ടാം ഘട്ടത്തിൽ നഗരസഭയിൽ സൗജന്യ വൈഫൈ സംവിധാനവും ഒരുക്കും.നഗരസഭയുടെ അനുമതിയോടെ ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന വി ബി എസ്‌ ടെക് മീഡിയ എന്ന കമ്പനിയാണ് നിരീക്ഷണ ക്യാമറകൾ വ്യവസ്ഥകളോടെ ടൗണിൽ സ്ഥാപിക്കുന്നത്.ഇത് സംബന്ധിച്ച കരാർ നഗരസഭാ സെക്രട്ടറി അലി അഹ്സർ ,എൻ കെ യും .വി ബി എസ്‌ ടെക് മീഡിയ പ്രധിനിധി ഷിംജിത് ദാമുവും തമ്മിൽ കരാർ ഒപ്പുവെച്ചു.
        വാർത്ത സമ്മേളനത്തിൽ ടി .എൽ .സാബു, ഡെപ്യൂട്ടി ചെയർ പേഴ്സൺ ജിഷ ഷാജി,സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അംഗങ്ങളായ എൽസി പൗലോസ് ,പി കെ സുമതി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *