July 14, 2026

സ്വതന്ത്ര മൈതാനിയുടെ നവീകരണം അഴിമതിയും ധൂർത്തുമെന്നു യു ഡി എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി;- കഴിഞ്ഞ യു ഡി എഫ് പഞ്ചായത് ഭരണസമിതി തീർത്തും സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച് ബത്തേരിയുടെ പ്രൗഢി കൂട്ടുന്നതിന് സഹായിച്ച സ്വത്രത്ര മൈതാനി അടിച്ചു പൊളിച്ചു മുനിസിപ്പാലിറ്റിയിലെ പാവപ്പെട്ട ജനത്തിന്റെ നികുതി പണം കൊള്ളയടിക്കുകയാണെന്നു യു ഡി എഫ് കൗൺസിലർ മാർ കുറ്റപ്പെടുത്തി. മുനിസിപ്പാലിറ്റിയുടെ ഗ്രാമ പ്രദേശങ്ങളിലെ റോഡുകൾ മുഴുവൻ തകർന്ന് കിടക്കുന്ന സമയത്താണ് ഇത്തരത്തിൽ പണം ആവിശ്യമില്ലാതെ ചിലവഴിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് നന്നാക്കാതെയും,വന്ന്യമൃഗ ശല്യത്തിന് പരിഹാരം കാണാതെയും ഭരണസമിതി ഭരണം നടത്തുകയാണ്.പണി കഴിഞ്ഞ പദ്ധതികൾക്ക് പണം കൊടുക്കാനില്ലാതെ പ്രയാസപ്പെടുമ്പോഴാണ് ഈ ധൂർത്തും അഴിമതിയും നടക്കുന്നത് എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും അധികാര മോഹവും വെച്ച് പുലർത്തുന്ന ചിലരാണ് ബത്തേരിയുടെ ശാപമെന്നും കൗൺസിലർ മാരായ എൻ എം വിജയൻ, പി പി അയൂബ് ,കണ്ണിയൻ അഹമ്മദ് കുട്ടി, വത്സ ജോസ് , ബാനു പുളിക്കൽ ,രാധാരവീന്ദ്രൻ ,ബിന്ദു സുധീർ ബാബു,തുടങ്ങിയവർ പറഞ്ഞു. 
                                                                                     (ജയരാജ് ബത്തേരി )

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *