November 6, 2026

വയനാട്ടിൽ നിയമസഭാ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തും.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


 വയനാട്  ജില്ലയിലുണ്ടായ കാലവര്‍ഷകെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭ പരിസ്ഥിതി  സമിതി ഒക്ടോബര്‍ 11 ന് രാവിലെ 11 മണിക്ക് വയനാട് കളക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തുന്നു. വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി  തെളിവ് ശേഖരിക്കും.  ജില്ലയിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍,പൊതുജനങ്ങള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് തെളിവുകള്‍ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *