August 13, 2026

ക്ഷീര കർഷക സെമിനാർ നടത്തി

0
6
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി, ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ ഏകദിന ക്ഷീരകർഷക സെമിനാർ നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി സെമിനാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. "പശു പരിപാലനവും രോഗപ്രതിരോധവും"എന്ന വിഷയത്തെ സംബന്ധിച്ച് ജില്ലാ മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയരക്ടർ ഡോ.മീര മോഹൻദാസ് ക്ലാസ്സെടുത്തു. സി ടി തങ്കച്ചൻ, എം സുധാകരൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *