April 29, 2024

അധിക മഴ വയനാടിന് താങ്ങാനാവില്ലന്ന് വിദഗ്ധർ : പരിസ്ഥിതി സംരക്ഷിക്കണമെങ്കിൽ കൃഷിരീതി മാറണമെന്നും അഭിപ്രായം.

0
Dsc 0156
കൽപ്പറ്റ:  വയനാട്ടിലിപ്പോൾ പെയ്യുന്ന മഴയുടെ തോത് അല്പം കൂടിയാൽ വയനാടിന് താങ്ങാൻ കഴിയാതിരിക്കുന്നെന്ന്  ജില്ലാ  മണ്ണ് സംരക്ഷണ ഓഫീസർ പി.യു.ദാസ്  അഭിപ്രായപ്പെട്ടു.'പ്രളയാനന്തരം വയനാട്-കൃഷിയുടെ തുടർച്ച' എന്ന വിഷയത്തിൽ എം.എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിലാണ് അദ്ദേഹം  ഇക്കാര്യം  പറഞ്ഞത്. 
              മുൻ കാലങ്ങളിൽ ജില്ലയിൽ പെയ്ത  മഴയുടെ തോത് പരിശോധിക്കുകയാണെങ്കിൽ ഒരു ദിവസം കൊണ്ട് പതിനൊന്നായിരം മില്ലിലിറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കഴിഞ്ഞ പ്രളയത്തിൽ ഒറ്റ ദിവസം 44 മില്ലി ലിറ്റർ മഴ ലഭിച്ചപ്പോൾ ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിലെല്ലാം ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി അങ്ങനെ അധിക മഴ ലഭിച്ചാൽ വയനാടിന്റെ നിലനില്പ് തന്നെ കഷ്ടത്തിലാകുന്ന തരത്തിലേക്ക് മണ്ണിന്റെ ഘടന തന്നെ മാറിയിരിക്കുന്നു. ഈ ഘടനാ മാറ്റത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷ് കാലത്തുണ്ടായ വനനശീകരണത്തോടുകൂടിയാണ്. ഈ നശീകരണത്തെ ആവാസവ്യവസ്ഥയോടുള്ള ആദ്യത്തെ കടന്നുകയറ്റമെന്നാണദേഹം വിശേഷിപ്പിച്ചത്. അതിനു ശേഷമുണ്ടായ വ്യാപകമായ നെൽകൃഷിയുടെ വരവ് ജില്ലയിലെ ചതുപ്പുനിലങ്ങളെയെല്ലാം ഇല്ലാതാക്കി.തുടർന്നുണ്ടായ കുടിയേറ്റവും അശാസ്ത്രീയമായ കൃഷിരീതിയുമെല്ലാം ജൈവിക ആവാസവ്യവസ്ഥയ്ക്ക് മാറ്റമുണ്ടയി. ലോകത്ത് തന്നെ അതിവേഗം വിള മാറ്റം സംഭവിച്ച പ്രദേശവും വയനാട് തന്നെയാണ്. ഇത്തരത്തിൽ 21000 ഹെക്ടർ സ്ഥലത്ത് മണ്ണൊലിപ്പ് മൂലം മേൽമണ്ണ് നഷ്ടപ്പെട്ട്‌ ചരൽ രൂപപ്പെടുകയും ചുവന്ന് മണ്ണും ചരൽ മണ്ണും വേർതിരിക്കപ്പെടാനും ഇടയായി. വയനാട്ടിലെ സ്വാഭാവിക നീരൊഴുക്കിന്റെ തടസവും അശാസ്ത്രീയമായ വികസനവും എല്ലാം ജില്ലയിലെ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതിനും ഇടയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നസീമ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രഫസർ കെ.എം പ്രസാദ് അധ്യക്ഷത വഹിച്ചു. സ്വാമിനാഥൻ ഗവേഷണ കേന്ദ്രം മോഡറേറ്റർ വി.വി.ശശി ,റ്റി. ആർ സീമ,തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
(അഹല്യ ഉണ്ണിപ്രവൻ, സിജു വയനാട്)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *