April 28, 2026

ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി നഗരസഭ താലൂക്ക് ആയൂര്‍വേദാശുപത്രി വഴി നടപ്പാക്കുന്ന, ജീവനം, ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ നഗരസഭാ പരിധിയിലുള്ളവര്‍ക്ക് ഒക്‌ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം.  രാവിലെ 10 മുതല്‍ 1 വരെയാണ് രജിസ്‌ട്രേഷന്‍.  രജിസ്‌ട്രേഷന് മുന്‍പരിശോധനാ റിപ്പോര്‍ട്ടുകള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും പകര്‍പ്പും ഹാജരാക്കണം.രജിസ്‌ട്രേഷന്‍ സ്ഥിരപ്പെടുത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് ചികില്‍സ സൗജന്യമാണ്.

സുല്‍ത്താന്‍ ബത്തേരി നഗരസഭ താലൂക്ക് ആയൂര്‍വേദാശുപത്രി വഴി നടപ്പാക്കുന്ന വയോ അമൃതം, വൃദ്ധജനങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍, നഗരസഭാ പരിധിയിലുള്ള എസ്.സി വിഭാഗത്തിലുളള 55 വയസ്സ് കഴിഞ്ഞ രോഗികള്‍ക്ക് ഒക്‌ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം.  രാവിലെ 10 മുതല്‍ 1 വരെയാണ് രജിസ്‌ട്രേഷന്‍.  രജിസ്‌ട്രേഷന് മുന്‍പരിശോധനാ റിപ്പോര്‍ട്ടുകള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും പകര്‍പ്പും ഹാജരാക്കണം. രജിസ്‌ട്രേഷന്‍ സ്ഥിരപ്പെടുത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന  പേര്‍ക്ക് ചികില്‍സ സൗജന്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *