May 21, 2026

15 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം : അധികൃതർ ഇടപെടണമെന്ന് യു.ഡി.എസ്.എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ  മഞ്ഞപ്പിത്തം വ്യാപകമായി  പടരുന്ന  സാഹചര്യത്തിൽ റെഗുലർ ക്ലാസ്സുകൾ  സസ്‌പെൻഡ് ചെയ്യുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും  ചെയ്യണമെന്ന് യു.ഡി.എസ്.എഫ്. ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിനോടകം 15 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുവെന്നും 10 വിദ്യാർത്ഥികൾ ചികിത്സയിലാണന്നും ഭാരവാഹികൾ പറഞ്ഞു.  ഇതിനോടൊപ്പം കോളേജിൽ കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ജലസ്രോതസ്സുകൾ  പരിശോധിക്കാനും മറ്റു വിദ്യാർത്ഥികൾക്കും  കൂടെ മഞ്ഞപിത്തം ഉണ്ടോ എന്ന് പരിശോധിക്കാനും ആരോഗ്യവകുപ്പും കോളേജും അധികാരികളും മുന്‍കൈ എടുക്കണമെന്ന് UDSF യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *