മനുഷ്യത്വം നശിച്ചവരോട് ഇനി ” അരുത് ” എന്ന് ആഹ്വാനം ചെയ്ത് ശരത് ചന്ദ്രൻ വയനാടിന്റെ ” ഡോണ്ട് ” റിലീസ് ചെയ്തു.
മനുഷ്യത്വം നശിച്ചവരോട് ഇനി " അരുത് " എന്ന് ആഹ്വാനം ചെയ്ത് ശരത് ചന്ദ്രൻ വയനാടിന്റെ " ഡോണ്ട് " റിലീസ് ചെയ്തു.
കൽപ്പറ്റ: സമുഹത്തിലെ അനീതിക്കും കൊള്ളരുതായ്മകൾക്കും എതിരെ ഒരു താക്കീതായി , പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള ക്രൂരതകൾ ഇനി അരുതെന്ന് ആഹ്വാനം ചെയ്ത് ശരത് ചന്ദ്രൻ വയനാട് സംവിധാനം ചെയ്ത ഡോണ്ട് റിലീസ് ചെയ്തു. വയനാട് പ്രസ്സ് ക്ലബ്ബിലായിരുന്നു ആദ്യ പ്രദർശനം . പട്ടിണിയകറ്റാൻ ഭക്ഷണം തേടി നാട്ടിലെത്തി, മനുഷ്യത്വം നശിച്ച ഒരു പറ്റം നരാധമൻമാരാൽ കൊല ചെയ്യപ്പെട്ട അട്ടപ്പാടിയിലെ മധു എന്ന ഗോത്ര യുവാവിന്റെ ദാരുണ മരണമാണ് പതിനേഴ് മിനിട്ട് ദൈർഘ്യമുള്ള ഡോണ്ട് എന്ന ഹ്രസ്വ ചിത്രം . സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ നല്ല സിനിമകൾ ആസ്വാദകരിലെത്തിച്ച ശരത് ചന്ദ്രൻ വയനാടിന്റെ ഇരുപത്തിയഞ്ചാമത്തെ ഹ്രസ്വചിത്രമാണ് ഡോണ്ട്.
നമ്മുടെ സഹോദരനെയും കൂടപ്പിറപ്പിനെയും നഷ്ടമാകുമ്പോഴും സെൽഫിയെടുത്തും ലൈക്ക് ചെയ്തും ഷെയർ ചെയ്തും സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കുന്ന നവയുഗത്തിലെ ചെറുപ്പക്കാരുടെ ദുഷ്പ്രവണതകളെ സമൂഹത്തിന് മുമ്പിൽ തുറന്ന് കാണിക്കുന്ന സിനിമയിൽ മധുവിനെ പ്രതിനിധാനം ചെയ്യുന്നത് ബൊമ്മൻ എന്ന കഥാപാത്രമാണ്. പ്രിയനന്ദന്റെ പാതിരാക്കാലം എന്ന ചിത്രത്തിലെ നായകൻ കലേഷ് കണ്ണാട്ടാണ് ബൊമ്മനായി വേഷമിട്ടിട്ടുള്ളത്. പാഞ്ചജന്യം ഫിലിംസിന്റെ ബാനറിൽ സുനിൽ ദത്ത് ആണ് നിർമ്മാണം. അജീഷ് എഡിറ്റിംഗും സന്തോഷ് കുട്ടീസ് ക്യാമറയും നിർവ്വഹിച്ചു. പി. ബാലൻ കല്ലൂർ ആണ് ഗാന രചന. പൗലോസ് ജോൺസിന്റെതാണ് സംഗീതം. ഫെഫ്ക ഉൾപ്പടെ നിരവധി ഫിലിം മേളകളിൽ പ്രദർശനത്തിന് ശ്രമിക്കുന്നുണ്ടന്ന് സംവിധായകൻ ശരത്ചന്ദ്രൻ വയനാട് പറഞ്ഞു.
ചിത്രീകരണം പാതി വഴിയിൽ നിലച്ച കുയിൽ എന്ന സിനിമ അടുത്ത മാസം ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply