May 10, 2026

മോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുന്നു: മഹേഷ് കക്കത്ത്

0
20181015_175755
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേന്ദ്രം  ഭരിക്കുന്ന മോദി സർക്കാർ രജ്യത്തെ കൊള്ളയടിക്കുയാണന്നും കോർപ്പറേറ്റ് കമ്പനികൾക്കും വിൽക്കുകയാണന്നും മഹേഷ് കക്കത്ത് പറഞ്ഞു. വാളാട് സി.പി.ഐ മാനന്തവാടി മണ്ഡലം ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം.രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങളിൽ നിന്ന് ശതകോടികൾ വായ്പയെടുത്തവരെ രജ്യം വിടുന്നതിന് സഹായകരമായ നിലപാട് കേന്ദ്ര സർക്കാർ സ്വികരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ തെറ്റയായ നയങ്ങൾ മൂലം ജനം കഷ്ടപ്പെടുകയാണ്. നോട്ട് നിരോധനം, ജിഎസ്ടി, പെട്രോളിന്റെയും ഡിസലിന്റെയും വില അടിക്കടിയുള്ള വില വർധനവ് ഉൾപ്പെടെ രജ്യത്തെ സർവ്വമേഖലയിലും ദുരിതം മാത്രം സമ്മാനിക്കുന്ന സർക്കാരിനെ പുറത്താക്കൻവൈകരുത്.കേരളത്തിലുണ്ടയായ രൂക്ഷമായ പ്രളയത്തെ പോലും രാഷ്ട്രീയമായി നേരിടുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെത്.കേരളത്തിന്റെ പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിന് പോലും അനുമതി നൽകതെയാണ് കേന്ദ്രം കേരളത്തിനെ നേരിടുന്നതെന്നും ഇത് അംഗികരിക്കാൻ കഴിയത്ത നിലപാടണ് ഇതെന്നും മഹേഷ് കക്കത്ത് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെയും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് തടയുക രാജ്യത്തെ സമ്പത്ത് മുഴുവനും കോർപ്പറേറ്റ് ഭീമൻന്മാരുടെ കൈയിലേക്ക് എത്തിക്കുന്ന സാമ്പത്തിക നയങ്ങൾ നടപ്പിലാക്കക്കുന്ന ബിജെപി സർക്കാരിന് എതിരെ രാജ്യത്ത് സിപിഐയുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം നടന്ന് വരികയാണ്.  മൂന്ന് ദിവസമായി നടത്തുന്ന കാൽനട ജാഥ  സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ ക്യാപ്റ്റനും ജില്ല കമ്മറ്റി അംഗം രജിത്ത് കമ്മന വൈസ് ക്യാപ്റ്റനും സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി ഡയറക്ടറുമായ ജാഥ മാനന്തവാടി മണ്ഡലത്തിൽ പര്യാടനംനടത്തുന്നത്. ജാഥ നാളെ  രാവിലെ 9.30.തിന് തലപ്പുഴ നിന്ന് ആരംഭിക്കും11.15 കണിയാരം 12.30 എരുമത്തെരുവ് 1.30 ഒങ്ങയങ്ങാടി 3.30 താഴെ54,5 മണിക്ക് കാട്ടിക്കുളത്ത് സമാപന സമ്മേളനം സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യും ജാഥനാളെ രാവിലെ 9.30തിന് പയ്യംമ്പള്ളിയിൽ നിന്ന് ആരംഭിച്ച്, 11 കൊയിലേരി, 12വള്ളിയൂർക്കാവ്, 1.30 താഴെയങ്ങാടി, 3 പാണ്ടിക്കടവ് വൈകുന്നേരം5 മണിക്ക് രണ്ടേനാലിൽ ജാഥ സമാപിക്കും സമാപന സമ്മേളനം സി പി ഐ മലപ്പുറം  സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് കൊളാടി 
ഉദ്ഘാടനം ചെയ്യും. പൊതുയോഗത്തിൽ ടി.നാണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ദിനേശ്ബാബു,  കെ.സജീവൻ,, എൽ.സോമൻനായർ, ഷൈമമുരളിധരൻ,വി വി അന്റണി, എം.ബാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *