August 12, 2026

ജീവകാരുണ്യ പ്രവർത്തനങ്ങൾ മതങ്ങളുടെ മുഖമുദ്രയാകണം; ഫാ. ഷിബു കുറ്റിപറിച്ചേൽ

0
mty-fr.shibu-15
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : സ്നേഹത്തിന്റെ സന്ദേശം മാത്രം പകർന്ന് നൽകുന്ന മതങ്ങൾ
ജീവകാരുണ്യ പ്രവർത്തനങ്ങൾ  മുഖമുദ്രയാക്കണണെന്ന് കിഡ്നി ദാനത്തിലൂടെ
നാടിന് മാതൃകയായ ഫാ. ഷിബു കുറ്റിപറിച്ചേൽ പറഞ്ഞു. രോഗികളെയും വദനയും
പ്രയാസവും അനുഭവിക്കുന്നവരെയും സഹായിക്കുന്നതിന് സമൂഹമാകെ തയ്യാറാകണം.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി
നിർമ്മിക്കുന്ന കൃപാലയം ഗൈഡൻസ് സെന്ററിലേക്കുളള ധനസഹായം ഏറ്റുവാങ്ങിയ
ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർ ബസേലിയോസ്ബാവായുടെ തിരുശേഷിപ്പ്
സ്ഥാപിതമായതോടെ മലബാറിന്റെ കോതമംഗലമെന്ന വിശേഷണം ലഭിച്ച തൃശിലേരി മാർ
ബസേലിയോസ് യാക്കോബായ പളളി കൃപാലയത്തിന്റെ നിർമ്മാണത്തിനായി നൽകുന്ന 3.20
ലക്ഷം രൂപ വികാരി ഫാ. ജോർജ് നെടുന്തളളിയിൽ കൈമാറി. ട്രസ്റ്റി പി.കെ.
സ്കറിയ, സെക്രട്ടറി ജോണി പുളിക്കക്കുടി, ലിജോ പി. ജോർജ് എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *