May 2, 2024

എ .വർഗീസിനൊപ്പം ഉണ്ടായിരുന്ന നക്സൽ നേതാവ് വട്ടി നിര്യാതനായി.

0
നക്സൽ നേതാവ് വട്ടി
മാനന്തവാടി:  നക്‌സൽ നേതാവ്   തൃശ്ശിലേരി കൈതവള്ളി കോളനിയിലെ  വട്ടി  (80) നിര്യാതനായി.    പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വര്‍ഗീസിനോടൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം അടിയ വിഭാഗത്തില്‍പ്പെട്ട നേതാവായിരുന്നു. എ വര്‍ഗ്ഗീസ്, ചോമന്‍ മൂപ്പന്‍, കരിയന്‍ തുടങ്ങിയവരോടൊപ്പം 
സജീവമായി പ്രവര്‍ത്തിച്ചിരുന്നു. തൃശ്ശിലേരി തിരുനെല്ലി കേസുകളില്‍ ഏഴ് വര്‍ഷം ജയിൽ വാസം അനുഷ്ഠിച്ചു.
 മകളോടൊപ്പം തൃശ്ശിലേരി കൈതവല്ലി കോളനിയിലായിരുന്നു താമസം. ഭാര്യ: കുറുമാട്ടി , മക്കള്‍: വെള്ള, പരേതനായ ദാസന്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *