September 6, 2026

മന്ദംക്കൊല്ലി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷേര്‍ളി കൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു.

0
batheri
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി നഗരസഭ 33-ാം ഡിവിഷന്‍ മന്ദംക്കൊല്ലി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷേര്‍ളി കൃഷ്ണന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കെ മുനവര്‍, സെക്രട്ടറി അലിഅസ്ഹര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്നുനടന്ന അനുമോദന യോഗം നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സി.കെ സഹദേവന്‍, ബാബു അബ്ദുള്‍ റഹ്മാന്‍, എല്‍.സി പൗലോസ്, പി.കെ സുമതി, കൗണ്‍സിലറായ ഷോര്‍ളി കൃഷ്ണന്‍, ബേബി വര്‍ഗ്ഗീസ്, വി.വി ബേബി, എ ഭാസ്‌ക്കരന്‍, കുര്യജോസഫ്, വര്‍ക്കി മുല്ലപ്പള്ളി, ടി.പി .ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *