April 26, 2024

മാനന്തവാടി രൂപത യുവജന കൺവെൻഷന് ഉജ്ജ്വല തുടക്കം; ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച

0
Img 20181017 Wa0185 1
മാനന്തവാടി: യുവജന വർഷത്തോടനുബന്ധിച്ച്  മാനന്തവാടി രൂപത നടത്തുന്ന ഏറ്റവും വലിയ യുവജന കൺവെൻഷൻ ആയ എബോവ്  2018   മാനന്തവാടി സെന്റ് പാട്രിക് സ്  സ്കൂളിൽ തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10-ന് നടക്കും. കെ.സി.ബി.സി. യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും .
 നേരത്തെ രജിസ്ട്രേഷൻ പൂർത്തിയായിരുന്നെങ്കിലും   ഹർത്താൽ കാരണം വ്യാഴാഴ്ച വൈകുന്നേരം  എത്തുന്നവർക്കും കൺവെൻഷനിൽ പങ്കെടുക്കാം. ഞായറാഴ്ച വൈകുന്നേരം നാല് മണി വരെയാണ് കൺവെൻഷൻ.രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരം യുവതീ യുവാക്കൾ പങ്കെടുക്കുന്നുണ്ട്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *