August 11, 2026

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

0
IMG_20181018_103749
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.
ബത്തേരി കുപ്പാടിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന പൂളവയൽ സ്വദേശി ജലീൽ(45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  വച്ചാണ് മരണം. ഇന്നലെ(ബുധൻ) ഉച്ചയ്ക്കുശേഷം  മൂന്ന് മണിയോടെ ബത്തേരി പുൽപ്പള്ളി റോഡിൽ കുപ്പാടിയിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിലാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ജലീലിനെയും, പുൽപ്പള്ളി അതിരാറ്റ്കുന്ന് സ്വദേശികളായ അഖിൽ, ആദർശ് എന്നിവരെയും  ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ ജലീലിനെയും ആദർശിനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ചികിൽസയിലിരിക്കെയാണ് ജലീൽ ഇന്ന്  രാവിലെ   മരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *