August 12, 2026

പ്രളയം:സുരക്ഷാകവചം ഒരുക്കിയവർക്ക് നാടിന്റെ ആദരം

0
IMG-20181018-WA0134
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ.പ്രളയത്തിന്റെ ദുരിതക്കയത്തിൽ നിന്നും നാടിനെ കൈപിടിച്ചുയർത്താൻ സുരക്ഷാകവചം ഒരുക്കിയ റവന്യൂ ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരെ വാരാമ്പറ്റ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.പ്രളയരക്ഷാപ്രവർത്തനത്തിൽ വയനാടിനെ മുന്നിൽ നിന്നു നയിച്ച ജനകീയ സബ് കലക്ടർ ഉമേഷ് എൻ.എസ്‌.കെ IAS, രക്ഷാപ്രവർത്തനത്തിൽ മുഴുവൻ സമയവും നാട്ടുകാരോടൊപ്പം നിന്ന ജനകീയ വില്ലേജ് ഓഫീസർ പി.വി സന്ദീപകുമാർ ,മറ്റ് റവന്യു ഉദ്യോഗസ്ഥരായ മോഹനൻ,പ്രിജു,അനിൽ സന്നദ്ധപ്രവർത്തകരായ മുഹമ്മദ് ഷാഫി ആലാൻ,ഉമറലി പുളിഞ്ഞാൽ,ദാസൻ കെ.കെ എന്നിവരെയാണ് ആദരിച്ചത്.ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി അധ്യക്ഷത വഹിച്ചു.സബ് കലക്ടർ ഉമേഷ് NSK IAS മുഖ്യാതിഥിയായിരുന്നു.ഫ്രണ്ട്‌സ് ഗ്രൂപ്പ് പ്രസിഡണ്ട് ടി. കെ മമ്മൂട്ടി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻപി.സി ഇബ്രാഹീം,ഗ്രാമപഞ്ചായത്ത് മെമ്പർ ലേഖാ പുരുഷോത്തമൻ,സാമൂഹ്യപ്രവർത്തകൻ കെ .ടി ലത്തീഫ് ,പി .ഉസ്മാൻ,എ മൊയ്‌തു,പിഒ നാസർ എന്നിവർ സംസാരിച്ചു.ഫ്രണ്ട്‌സ് ഗ്രൂപ്പ് സെക്രട്ടറി പി.വി മനോജ്കുമാർ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *