May 21, 2026

ശ്രീ വാടേരി ശിവക്ഷേത്രത്തില്‍ വിജയദശമി നാളിൽ നൂറുകണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

0
DSC_0084-copy
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തില്‍ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ വിദ്യാരംഭംകുറിച്ചു.ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.വിശേഷാല്‍ പൂജകള്‍ക്ക് ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി,പി.ടി മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.ക്ഷേത്ര യോഗം ഭാരവാഹികളായ വി.എം ശ്രീവത്സന്‍,വി.ആര്‍ മണി,സി.കെ ശ്രീധരന്‍,എം.വി സുരേന്ദ്രന്‍,ടി.കെ ഉണ്ണി,കെ.എം പ്രദീപ്,പി.ഗേവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *