May 10, 2026

കാർഷികോൽപ്പന്നങ്ങൾ ഉല്പാദിപ്പിച്ച് നൽകാൻ കഴിയുന്നവർ രജിസ്റ്റർ ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന  ടൂറിസം മിഷന്റെ ഭാഗമായി വിവിധ റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും ജൈവ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ,മുട്ട,പാൽ, പാലുല്പന്നങ്ങൾ ,തേങ്ങ, കരിക്ക് ,തുടങ്ങിയ വിവിധ കാർഷിക ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിച്ച് വിപണനം ചെയ്യാൻ താത്പര്യമുള്ള കർഷകർ,കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീഗ്രൂപ്പുകൾ എന്നിവർക്ക്   ടൂറിസം മിഷനിൽഇപ്പോൾ യൂണിറ്റായി രജിസ്റ്റർ ചെയ്യാവുന്നതാണ്‌. അവസാന തീയതി ഒക്ടോബർ 25.
യൂണിറ്റ് രജിസ്ട്രേഷൻ ഫോം-ഓൺലൈനിൽ ലഭ്യമാണ്‌. പൂരിപ്പിച്ച ഫോമുകൾ ടൂറിസംജില്ലാ ഓഫീസുകളിലോ  ടൂറിസം സംസഥാനമിഷൻ ഓഫീസിലോ നൽകാവുന്നതാണ്…. സംസ്ഥാന  ടൂറിസം മിഷൻ ഓഫീസിലേക്ക് തപാലിൽ അയച്ചാലും മതിയാകും…അയക്കുന്നഫോമിനൊപ്പം അപേക്ഷകരുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഉണ്ടാകണം…
ഫോം താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം… www.keralatourism.org/rt
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *