May 10, 2026

കെ.ഇ.ടി. എമർജൻസി ടീമിന്റെ ട്രോമാകെയർ പരിശീലനം ഞായറാഴ്ച്ച കൽപ്പറ്റയിൽ

0
IMG-20181020-WA0144
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി  കേരള എമർജൻസി ടീം എന്ന പേരിൽ സന്നദ്ധ സേന രൂപീകരിച്ച്    ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘാംഗങ്ങൾക്കായി നാളെ രാവിലെ  എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ 

കൽപ്പറ്റയിൽ  ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് സെന്ററിൽ  ട്രോമാകെയർ പരിശീലന  ക്യാമ്പ് നടത്തും. 
     വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ , തിപിടുത്തം,  വാഹനാപകടങ്ങൾ,  തുടങ്ങിയ ആപൽ ഘട്ടങ്ങളിൽ ദുരന്ത നിവാരണത്തിനും  രക്തദാനം  , മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവൽക്കരണം,  റിലീഫ് പ്രവർത്തനം എന്നിവയിലും  അവശ്യ ഘട്ടങ്ങളിൽ  സേനാംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും  യുവാക്കളെ സജ്ജരാക്കുകയാണ്  കെ.ഇ.ടി. എമർജൻസി ടീം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.   
850 പേർ ഇപ്പോൾ ഈ സംഘത്തിലുണ്ട്. ഇവരിൽ 150 പേർക്കാണ്  പരിശീലനം നൽകുന്നത്.  ഏകദിന പരിശീലന പരിപാടിയിൽ ഫയർ ഫോഴ്സ് , ആർ.ടി.ഒ , ഹെൽത്ത്, പോലീസ് എന്നീ സേനകളിലെ ഉദ്യോഗസ്ഥർ പരിശീലനം നൽകും. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യും. പി. എ മൊയ്തുട്ടി മൗലവി അധ്യക്ഷത വഹിക്കും. പ്രളയകാലത്ത്  മികച്ച പ്രവർത്തനം കാഴ്ച വെച്ച  സന്നദ്ധ പ്രവർത്തകരെ  ചടങ്ങിൽ ആദരിക്കും.  കൽപ്പറ്റ സർക്കിൾ  ഇൻസ്പെക്ടർ  പ്രവീൺ ഉപഹാര സമർപ്പണം നടത്തും. 
      
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *