March 28, 2024

ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന് കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെ.സി. ആർ. എം. ഭാരവാഹികൾ .

0
Img 20181022 Wa0012
 ജലന്ധറിൽ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെ തങ്ങളുടെ ജീവന്റെ കാര്യത്തിലും ഭയമുണ്ടന്ന്  കേരളാ കത്തോലിക്കാ  സഭാ നവീകരണ പ്രസ്ഥാനമായ  കെ.സി. ആർ. എം. ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.    ചർച്ച് ആക്ട് എത്രയും വേഗത്തിൽ നടപ്പാക്കണമെന്നും 
ഡോ: ജോസഫ് വർഗീസ്, സി.വി. സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
 ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന് അവശ്യപ്പെട്ട്  മൂന്ന് റിട്ടയേർഡ് അദ്ധ്യാപകരാണ്  തെരുവിലിറങ്ങിയത്. . സഭാ സ്വത്ത് വിശ്വാസികളുടെ വിയർപ്പിന്റെ സത്തും കണ്ണിരിന്റെ ഉപ്പുമാണെന്നും അതുകൊണ്ട് ചർച്ച് ആക്ട് പാസാക്കണമെന്നും  ആവശ്യമുന്നയിച്ച് പ്രൊഫ.പി.സി.ദേവസ്യാ, സി.വി. സെബാസ്റ്റ്യാൻ, ജോർജ് മൂലേച്ചാലിൽ എന്നിവർ കേരളത്തിലുടനീളം പ്രക്ഷോഭം നടത്തി വരികയാണ്. . കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനവും സത്യജ്വാല മാസികയും ഈ ആശയം പ്രചരിപ്പിച്ചിരുന്നു. പോർച്ചുഗീസുകാർ വരുന്നതുവരെ കേരളത്തിൽ ചർച്ച് ആക്ട് നിലവിലുണ്ടായിരുന്നു. ചർച്ച് ആക്ടിന്റെ പ്രചരണത്തിനായി  കവല പ്രസംഗംങ്ങളും ലഘുലേഖ വിതരണവും' പ്ലക്കാർഡു പ്രദർശനവും, കവിയരങ്ങും സംഘടിപ്പിക്കുമെന്നും അടുത്ത ഇലക്ഷൻ വരെ ഈ   യജ്ഞം തുടരുമെന്നും ഇലക്ഷൻ അവസാനിക്കുമ്പോൾ തങ്ങൾ നിരാഹാര സമരം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  ജലന്ധർ ബിഷപ്പിന്റെ കൊള്ളരുതായ്മകൾക്കെതിരെ ആദ്യം രംഗത്ത് വന്നത് തങ്ങളുടെ സംഘടനയാണ്.  പരാതി ഉന്നയിച്ച വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ തങ്ങൾക്കെതിരെയും ഈ ഭീഷണി നിലനിൽക്കുകയാണെന്നും ഇവർ പറഞ്ഞു. ഇനിയൊരു കന്യസ്ത്രീയുടെയും കണ്ണീർ ഇവിടെ വീഴാൻ പാടില്ലന്നും ഇവർ പറഞ്ഞു. കേരളത്തിൽ വിശ്വാസി സമൂഹം മത മേലധ്യക്ഷൻമാരുടെ ചൂഷണം തിരിച്ചറിഞ്ഞു വരുന്ന കാലമാണിതെന്നും ഭാരവാഹികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *