November 6, 2026

പരിസ്ഥിതി ആഘാത പഠനം- എടവക ബി. എം. സി സർവ്വേ പൂർത്തിയാക്കി

0
IMG-20181023-WA0229
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
    കൽപ്പറ്റ: 
      വയനാട് ജില്ല നാളിതുവരെ  ദർശിക്കാത്ത പ്രളയക്കെടുതിയിൽ ജൈവവൈവിദ്ധ്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ കണ്ടെത്തി, ഭാവിയിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെ, എടവക ജൈവവൈവിദ്ധ്യ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ആഘാത പഠന സർവ്വേ പൂർത്തിയായി. കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ്സിലെ  എം. എസ്സ്. സി സുവോളജി വിദ്യാർത്ഥികൾ , ജനപ്രതിനിധികൾ, ബി. എം. സി അംഗങ്ങൾ ഉൾപ്പെട്ട ടീം, അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവ്വേ പൂർത്തിയാക്കിയത്.സർവ്വേ വിശദാംശങ്ങൾ ക്രോഢീകരിച്ച് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയ്യാറാക്കുമെന്ന് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയൻ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *