July 14, 2026

ബാലമുകുളം പദ്ധതി ഉദ്ഘാടനം ചെയ്തു.

0
IMG-20181023-WA0259
By ന്യൂസ് വയനാട് ബ്യൂറോ
                           മാനന്തവാടി:    ദേശീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട  വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ബാലമുകുളം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ആറാട്ടുതറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ  വി.ആർ .പ്രവീജ് നിർവഹിച്ചു. ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനത്തിനു തകുന്ന മരുന്നുകളും ചികിത്സാരീതികളുമാണ് ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നത്. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴുപേരടങ്ങുന്ന വിദഗ്ദ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ ഡോ.സുധീഷ് യോഗത്തിൽ പദ്ധതി വിശദീകരണം നടത്തി.പി റ്റി എ പ്രസിഡന്റ് കെ.ജി.സുനിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റ്റി. എം. ഓമന സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഇ.കെ.പ്രകാശൻ ആശംസകൾ അർപ്പിച്ചു.സി.ജെ.തോമസ് നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *