September 2, 2026

സണ്‍ഡേസ്‌കൂൾ ഭദ്രാസന ക്യാമ്പ് നടത്തി

0
aNIL-kEECHERI-
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മലങ്കര യാക്കോബായ സിറിയൻ അസ്സോസിയേഷൻ സണ്‍ഡേസ്‌കൂൾ മലബാർ ഭദ്രാസന വിദ്യാർത്ഥി ക്യാമ്പ്, പൂതാടി സെന്റ് മേരീസ് പള്ളിയിൽ  ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പോളീകാർപ്പോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഫാ. വർഗ്ഗീസ് കാട്ടുചിറ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പള്ളിപ്പാട്ട് പതാക ഉയർത്തി, ഫാ. എൽദോ മനയത്ത്, ഡയറക്ടർ ടി.വി. സജീഷ്, സെക്രട്ടറി പി.എഫ്. തങ്കച്ചൻ, ഭദ്രാസന കമ്മിറ്റി അംഗങ്ങളായ പി.എം. രാജു, ഏലിയാസ് പള്ളിപ്പാട്ട്, സജി ജേക്കബ്, ട്രസ്റ്റി വർഗ്ഗീസ് വെട്ടിക്കാട്ടിൽ, സെക്രട്ടറി ഷാജു ചേലാട്ട്, ഹെഡ്മാസ്റ്റർ ബേസിൽ മാലിയിൽ പ്രസംഗിച്ചു. ബെന്നി വെട്ടിക്കൽ, ഷോബിൻ പി. നോബിൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വയനാട്, നീലഗിരി ജില്ലകളിൽ നിന്നായി 200 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *