May 9, 2026

യൂത്ത് ലീഗ് യുവജന യാത്ര: ജില്ലയിലെ രജിസ്‌ട്രേഷൻ പൂർത്തിയായി

0
youth-league
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യുവജന യാത്രയുടെ ജില്ലയിലെ സ്ഥിരാംഗങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. പഞ്ചായത്ത് തലങ്ങളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സഥിരാംഗങ്ങളുടെ ലിസ്റ്റ് നിയോജക മണ്ഡലം കോർഡിനേറ്റർമാരായ സൈഫുദ്ദീൻ തോട്ടോളി(മാനന്തവാടി), സമദ് കണ്ണിയൻ(സുൽത്താൻ ബത്തേരി), ജൗഹർ പുതിയാണ്ടി(കൽപ്പറ്റ) എന്നിവരിൽ നിന്നും ജില്ലാ കോ ഓഡിനേറ്റർ ഷമീം പാറക്കണ്ടി ഏറ്റുവാങ്ങി. ജില്ലാ പ്രസിഡൻറ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. മുൻകൂട്ടി പണം നൽകിയാണ് അംഗങ്ങൾ പേര് രജിസ്റ്റർ ചെയ്തത്. 1091 അംഗങ്ങളെ ചേർത്ത് മാനന്തവാടി മണ്ഡലം ജില്ലയിൽ ഒന്നാമതായി. 900 അംഗങ്ങളെ ചേർത്ത് കൽപ്പറ്റ മണ്ഡലവും 450 അംഗങ്ങളെ ചേർത്ത് സുൽത്താൻ ബത്തേരി മണ്ഡലവും മികച്ച രീതിയിൽ ക്യാമ്പയിനിൽ പങ്കാളികളായി. രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശാഖാ, പഞ്ചായത്ത്, നിയോജക മണ്ഡലം ഭാരവാഹികളെയും കോർഡിനേറ്റർമാരെയും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി ഇസ്മയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ, പി കെ അസ്മത്ത്, സി കെ ഹാരിഫ്, വി എം അബൂബക്കർ, എ പി മുസ്തഫ, ജാസർ പാലക്കൽ, പി കെ സലാം, എ ജാഫർ, ഹാരിസ് കാട്ടിക്കുളം, മോയി കാസിമി, കബീർ മാനന്തവാടി, അസ്ഹർ പൂവൻ തുടങ്ങിയവർ സംബന്ധിച്ചു. വർഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ ഡിസമ്പർ 24 വരെ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ജാഥ ഡിസമ്പർ മൂന്നിനാണ് വയനാട് ജില്ലയിൽ പര്യടനം നടത്തുക. ജാഥയിലെ സ്ഥിരാംഗങ്ങൾക്ക് പുറമെ പ്രത്യേക പരിശീലനം നേടിയ വൈറ്റ് ഗാർഡ് അംഗങ്ങളുടെ പരേഡും ജാഥയെ വർണ്ണാഭമാക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *