വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് അസാപ്പ് പ്രവർത്തനം വിപുലമാക്കണമെന്ന് കലക്ടർ
അസാപ്പിന്റെ ജില്ലാ വാർഷിക മീറ്റിങ് നടത്തി.
കൽപ്പറ്റ: വിദ്യാർത്ഥികളുടെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കണമെന്ന് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ പറഞ്ഞു.
മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാടിന്റെ പ്രാഥമിക കഴിവിനെ പരിപോഷിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തമായിരിക്കണം അസാപ്പിന്റേത് കാരണം അഭ്യസ്തവിദ്യരുടെ എണ്ണം കുറവാണ് എന്നാൽ അതൊരു വശം മാത്രമാണ്.മറിച്ച് എല്ലാ മേഖലകളെയും ഉയർത്തി കൊണ്ടുവരുക എന്നത് വയനാടിനെ സംബന്ധിച്ച് അനിവാര്യമാണ്. അസാപ്പ് ഒരുപാട് സാധ്യതകൾ മുന്നോട്ട് വെക്കുന്നുണ്ട്. അത് വേണ്ട രീതിയിൽ ശരിയായി തന്നെ ഒരോരുത്തരും ഉപയോഗപെടുത്തണം. ഇതിലൂടെ ഈ സംരംഭത്തെ ഏറ്റവും മികച്ച രീതിയിൽ കൊണ്ടുവരണം.കൂടാതെ കേന്ദ്ര സർക്കാർ വയനാട് ജില്ലയെ ആസ്പരേഷൻ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിൽ
വയനാടിന്റെ സ്കിൽ എന്ന ഭാഗം വളരെ പുറകിലാണ് .അതിനെ മറികടക്കാൻ വേണ്ടതെല്ലാം ചെയ്യണം എന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്നുണ്ട്. അതിനായി അസാപ്പിനെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു വയനാട് ജില്ലാ കലക്ടർ എ.ആർ അജയകുമാർ പറഞ്ഞു..
2012 -ൽ പ്രവർത്തനം ആരംഭിച്ച പരിപാടിയാണ് അസാപ്പ്.പഠനത്തോടപ്പം കഴിവുകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതോടപ്പം തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലും ലഭ്യമാക്കുക.പ്രാറ്റികൽ ക്ലാസുകൾക്ക് പ്രധാന്യം നൽകികൊണ്ടാണ് കേരളത്തിലെ എല്ലാ ജില്ലകളിലും അസാപ്പിന്റെ ക്ലാസുകൾ നടത്തിവരുന്നു.കൂടാതെ പഠനം പൂർത്തിയാക്കിയ മേഖലകളിൽ തന്നെ തൊഴിലവസരങ്ങളും നൽകി വരുന്നു. ഫീസ് ഘടന വളരെ ചുരുങ്ങിയ രീതിയിലാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. അസാപ്പിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച് വയനാട് ജില്ലാ അസാപ്പ് പ്രോഗ്രാം മാനേജർ കൃഷ്ണൻ കോളിയോട്ട് പറഞ്ഞു.
കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സീനിയർ പ്രോഗ്രാം മനേജർ ഡയാന തങ്കച്ചൻ കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ അവതരണവും നടത്തി.ഈ പരിപാടിയോടനുബന്ധിച്ച് പൊതുചർച്ചയും സംഘടിപ്പിച്ചു. മാനന്തവാടി കോളേജിലെ എസ്.ഡി.സി പ്രോഗ്രാം മനേജർ അന്റോ ജോസ് നന്ദി അറിയിച്ചു.
അഹല്യ ഉണ്ണിപ്രവൻ





Leave a Reply