മഅ്ദിൻ അക്കാദമി വയനാട് ജില്ലാ വൈസനിയം പ്രിപ്പറെറ്ററി കോൺഫറൻസ് മുട്ടിലില്‍ വെച്ച് നടത്തും
കൽപ്പറ്റ: മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമി വയനാട് ജില്ലാ വൈസനിയം പ്രിപ്പറെറ്ററി കോൺഫറൻസ് നാളെ മുട്ടിലില്‍ വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
വൈസനിയം പദ്ധതികൾ ജില്ലകളിൽ ഏകോപിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾക്ക് കോൺഫറൻസ് രൂപം നൽകും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി സി കെ ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ 'മഅ്ദിൻ നാളെയെ നിർമിക്കുന്നു' എന്ന വിഷയത്തിൽ കേരളാ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, ജില്ലാ നേതാക്കൾ,പ്രസ്ഥാന ബന്ധുക്കൾ, പ്രവർത്തകർ എന്നിവരോട് സംവദിക്കും.മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികം വൈസനിയം എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ 2018 ഡിസംബർ 27, 28, 29, 30 തീയതികളിൽ മലപ്പുറത്ത് നടക്കുന്നസമാപന മഹാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കർ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എം അബ്ദുർറഹ്മാൻ മുസ്‌ലിയാർ,ജനറൽ സെക്രട്ടറി നീലിക്കണ്ടി പക്കർ ഹാജി, എസ് ശറഫുദ്ദീൻ. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി, ജനറൽ സെക്രട്ടറി പി സി അബൂശദ്ദാദ്, അലവി സഅദി, ടി പി അബ്ദുസ്സലാം മുസ്‌ലിയാർ, എസ് എം എ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി,സെക്രട്ടറി എം ഇ അബ്ദുൽ ഗഫൂർ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശമീർ ബാഖവി, ജനറൽ സെക്രട്ടറി ഫള്‌ലുൽ ആബിദ്,ഡോ.ദാഹർ മുഹ മ്മദ്, മമ്മൂട്ടി കെ വാരാമ്പറ്റ എന്നി വർ സംബന്ധിക്കുമെന്ന് ജില്ലാ പ്രചാരണ സമിതി കൺവീനർ നാസർ മാസ്റ്റർ തരുവണ അറിയിച്ചു.




Leave a Reply