May 21, 2026

ജൈവ പച്ചക്കറി കൃഷിയുമായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സിലെ നല്ലപാഠം പ്രവർത്തകർ

0
aNIL-spsp
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കംകുറിച്ചു. തൈ നട്ട്കൊണ്ട് മീനങ്ങാടി കൃഷിഭവനിലെ അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ ടി.വി. സജീഷ് ഉദ്ഘാടനം ചെയ്തു. ഫാ. മിഖായേൽ ജേക്കബ്, മാനേജർ അനിൽ ജേക്കബ്, പ്രിൻസിപ്പാൾ പി.ഐ. മാത്യു, ട്രസ്റ്റി സാബു പുത്തയത്ത്, പി.ടി.എ. പ്രസിഡണ്ട് ജോഷി മാമുട്ടത്തിൽ, നല്ലപാഠം കോ-ഓർഡിനേറ്റർമാരായ പി. അനിത, ലിച്ചു മാത്യൂസ്, അസിസ്റ്റന്റ് ഹെഡ് മാസ്റ്റർ എ.പി. സിജി, സ്റ്റാഫ് സെക്രട്ടറി പി.ഇ. ജിസ്‌ന, അനൂപ് പോക്കാട്ട് എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *