May 9, 2026

കേരള എൻ ജി ഒ അസോസിയേഷൻ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അപ്രായോഗിക ഭൂമി വില നിർണ്ണയ ഉത്തരവിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ജീവനക്കാരുടെ അവകാശങ്ങൾ  നിഷേധിച്ചാൽ  പ്രതിഷേധങ്ങൾ ഇവിടെ അവസാനിക്കുന്നില്ല, ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ അല്ല എടുക്കേണ്ടത്,ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുത്തെങ്കിൽ മാത്രമേ പ്രതിഷേധങ്ങൾ അവസാനിക്കൂ എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അശ്വതി സതീഷ് ബാബു  ഉദ്ഘാടനം ചെയ്ത്   സംസാരിച്ചു.എൻ ജി ഒ  ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വി.സി സത്യൻ, രമേഷ് മാണിക്യൻ ടി.എ വാസുദേവൻ, ജോർജ് സെബാസ്റ്റ്യൻ, ജില്ലാ ഭാരവാഹികളായ കെ.എ ഉമ്മർ, ടി.അജിത്ത് കുമാർ, സി.ജി ഷിബു, സി.കെ ജിതേഷ്, അനിൽകുമാർ, കെ .ആർ രതീഷ് കുമാർ, ട്രഷറർ കെ.ടി ഷാജി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *