September 3, 2026

ഹൈസെക്ക്: ഹയർ സെക്കണ്ടറി വിദ്യാർത്ഥി സംഗമം ഞായറാഴ്ച മുട്ടിലിൽ

0
IMG_20181026_151542
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ   വയനാട് ജില്ലാ കമ്മിറ്റി  സംഘടിപ്പിക്കുന്ന  ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം – ഹൈ സെക്ക്    ഞായറാഴ്ച മുട്ടിലിൽ നടക്കും. രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെയാണ്   വിദ്യാർത്ഥി സംഗമം .അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെക്കുറിച്ചും  വിദ്യാർത്ഥി സമൂഹത്തെ  ബോധവൽക്കരിക്കുക, വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, കരിയർ രംഗത്ത് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയുക, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള  മാനസിക ശക്തി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക,  ലഹരി വിമുക്ത കലാലയ പദ്ധതി സ്കൂളുകളിലേക്കും വ്യാപിപ്പിക്കുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഹൈസെക് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 

ഞായറാഴ്ച  രാവിലെ 9. 40 – ന്    ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ  ഉദ്ഘാടനം ചെയ്യും. വിസ്ഡം ജില്ലാ പ്രസിഡണ്ട്  കെ. മുഹമ്മദ് അജ്മൽ  അധ്യക്ഷത വഹിക്കും .തുടർന്ന്  വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.   ഉച്ചകഴിഞ്ഞ് രണ്ടരക്ക് പാനൽ ചർച്ചയും വൈകുന്നേരം 4.30-ന് സമാപന സമ്മേളനവും നടക്കും.  വിസ്ഡം  ജനറൽ സെക്രട്ടറി  പി.ലുബൈബ്  സമാപന സമ്മേളനം ഉദ്ഘാടനം  ചെയ്യും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *