May 19, 2024

ശാസ്ത്ര പുരോഗതികള്‍ സമൂഹത്തെ നവീകരിക്കുന്നു : -മന്ത്രി എം.എം.മണി

0
അനേകം മാറ്റങ്ങളിലൂടെയാണ് ലോകം വളര്‍ന്നിട്ടുളളത്. ശാസ്ത്രമേഖലിയിലുണ്ടായ പുരോഗതിയും നിരന്തര പഠനവും  മനുഷ്യനെ നവീകരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളുടെയും അടല്‍ ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരാധിഷ്ഠിത ലോകത്ത് വിജയം നേടാന്‍  കുട്ടികള്‍ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിന്തുണ കരുത്ത് പകരും. വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം. കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ അധ്യാപകര്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയും. അധ്യാപകര്‍ക്ക് ഈ മേഖലകളില്‍ ആവശ്യമായ പരിശീലനം നല്‍കി ഗുണനിലവാരം ഉയര്‍ത്തുന്ന നടപടികളും സര്‍ക്കാര്‍  സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 1000 സ്‌കൂളുകള്‍ ഒരു വര്‍ഷത്തിനകം ഹൈടെക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

      പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നിര്‍മ്മിച്ച 21 ഹൈടെക് ക്ലാസ് മുറികളാണ് തയ്യാറായത്.  ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസ് മുറികളിലും പ്രോജക്ടര്‍,ലാപ്‌ടോപ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അടല്‍ ടിങ്കറിംഗ് ലാബില്‍ സെന്‍സര്‍,റോബര്‍ട്ട്,ത്രീഡി പ്രന്റിംഗ് തുടങ്ങിയ സംവിധാനങ്ങളും വിവിധ വര്‍ക്ക് ഷോപ്പുകള്‍,എ.ടി ലാബ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍, ജനപ്രതിനിധികളായ എ.ദേവകി, അനില്‍കുമാര്‍, കെ.പ്രഭാകരന്‍, എം.യു ജോര്‍ജ്ജ്, വല്‍സ തങ്കച്ചന്‍, ജയ പ്രവീണ്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍, പി.ടി.എ പ്രസിഡന്റ് പി.സി ഹരിദാസന്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.ശിവദാസ്,പ്രിന്‍സിപ്പല്‍ മിനി ഷാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *