പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം
കെ.എസ്.ഇ. ബി ലിമിറ്റഡ് കമ്പളക്കാട് സെക്ഷന്‍ പരിധിയില്‍ വൈദ്യുതി തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും ഒക്‌ടോബര്‍ 30 നകം നീക്കം ചെയ്യണം. അല്ലാത്ത പക്ഷം അവ കെ.എസ്.ഇ. ബി ലിമിറ്റഡ് നീക്കം ചെയ്യുകയും ചിലവായ തുക ഈടാക്കുകയും അനധികൃതമായി സ്ഥാപിച്ചതിന് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.





Leave a Reply