ശബരിമലയിൽ ആചാരലംഘനം നടത്താൻ വരുന്നവരെ കേരളത്തിലെ മുസ്ലിം ക്രിസ്ത്യൻ സ്തീകൾ തടയും
കൽപ്പറ്റ:ശബരിമലയിൽ നവംമ്പർ അഞ്ചിനും, മണ്ഡലം മകരവിളക്ക് കാലത്തും ആചാരം ലംഘനം നടത്താൻ പിണറായി വിജയൻ ശ്രമിച്ചാൽ തട്ടമിട്ട, ചട്ട ധരിച്ച ന്യൂനപക്ഷ സ്ത്രീകൾ മനുഷ്യമതിൽ തീർത്ത് തടയുമെന്ന് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾമാത്യു കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഇതിനായി അണിനിരക്കും.പിണറായി വിജയൻ കേരളത്തിലെ ക്രമസമാധാനവും നിയമവാഴ്ചയും തകർത്തു .സംസ്ഥാനത്ത് അടിയന്തിരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന പോലീസ് രാജാണ് നടപ്പിലാക്കുന്നത്. അയ്യപ്പഭക്തൻമാരായ രണ്ടായിരത്തിനു മുകളിലുള്ള സാധാരണകാർക്കെതിരെ കേസെടുത്തു ജയിലിലടച്ചു. സുപ്രീം കോടതിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ഭക്തരെ വിലങ്ങണിയിച്ച് കോടതിയിലെത്തിച്ചു.കൊലക്കേസ് പ്രതികൾക്ക് പോലും ഇത്തരത്തിലുള്ള അവസ്ഥയുണ്ടായിട്ടില്ല. പോലീസ് അക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും, ചാനലുകളിലൂടെയും ലോകമെമ്പാടും എത്തിയതാണ്.ഇതിലുണ്ടായ കേടുപാടുകൾവരേയും അയ്യപ്പഭക്തരുടെ പേരിലാക്കി. പോലിസ് നടപടി പിണറായി സർക്കാറിന് തന്നെ വിനയാകാൻ പോവുകയാണ്. അയ്യപ്പഭക്തരെ ഇഞ്ചിഞ്ചായി ചതക്കുമ്പോൾ കേരളത്തിന്റെ പൊതുവികാരം ബിജെപിക്ക് അനുകൂലമാവുകയാണ് ചെയ്യുന്നത്. ന്യൂനപക്ഷ മോർച്ച യുടെ സംസ്ഥാന ക്യാമ്പ് രണ്ട്, മൂന്ന്, നാല് തീയതികളിൽ ചരൽകുന്നിൽ വച്ചു നടക്കും, രണ്ടാതീയതി നടക്കുന്ന ക്യാമ്പിൽ റാം മാധവ് പങ്കെടുത്ത് സംസാരിക്കും.സമാപന സമ്മേളനം അഖിലേന്ത്യാ പ്ര സിഡന്റ് മുഹമ്മദ് അൻസാരി ഉദ്ഘാടനം ചെയ്യും. മൂന്നാം തീയതി ശബരിമല സംരക്ഷണ സൗഹൃദ സദസ്സ് നടക്കും.ന്യൂനപക്ഷങ്ങൾ ഒന്നായി വിശ്വാസ സംരക്ഷണത്തിനായി പോരാടാൻ സമ്മേളനത്തിൽ തുടക്കം കുറിക്കും. ഇന്ന് ശബരിമലയാണെങ്കിൽ നാളെയത് മുസ്ലിം പള്ളിയിലെ സ്ത്രീ പ്രവേശനവും ,മറ്റന്നാൾ കുമ്പസാര കൂട്ടിൽ കന്യാസ്ത്രീകൾ എന്ന നിലയിലാകും.ഇത് കൊണ്ട് തന്നെ തോളോട് തോൾ നിന്ന് പോരാടിയില്ലെത്തിൽ മതത്തിൽ വിശ്വസിക്കാനുള്ള അവകാശം വരെ നമുക്ക് നഷ്ടപ്പെടും. പത്രസമ്മേളനത്തിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.വി.സബാസ്റ്റ്യൻ, കെ.എ. സുലൈമാൻ, ജില്ലാ പ്രസിഡന്റ് അഡ്വ.മാത്തുക്കുട്ടി, സെക്രട്ടറി എം.കെ.ജോർജ്ജ്, തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply