റേഷന്‍ കാര്‍ഡ് മാറ്റം : സര്‍ട്ടിഫിക്കറ്റ്‌വിതരണം 29 മുതൽ
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നിന്നും റേഷന്‍ കര്‍ഡോ, റേഷന്‍ കാര്‍ഡിലെ അംഗങ്ങളോ മറ്റു താലൂക്കുകളിലേയ്‌ക്കോ, മറ്റ് ജില്ലകളിലേയ്‌ക്കോ, സംസ്ഥാനങ്ങളിലേയ്‌ക്കോ മാറി പോകുന്നതിനുളള അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ വച്ച് വിവിധ ദിവസങ്ങളിലായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ, നെന്‍മേനി, നൂല്‍പ്പുഴ ഒക്ടോബര്‍ 29നും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി,പുതാടി ഒക്ടോബര്‍ 30 നും മീനങ്ങാടി, അമ്പലവയല്‍ ഒക്ടോബര്‍ 31 നും വിതരണം ചെയ്യും.
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കും, തിരുത്തലുകള്‍ക്കും, അംഗങ്ങളെ കൂട്ടി ചേര്‍ക്കുന്നതും സംബന്ധിച്ച് അപേക്ഷ നല്‍കിയവര്‍ക്കുളള വിതരണ തീയതി പിന്നീട് അറിയിക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.





Leave a Reply