July 14, 2026

സാലറി ചലഞ്ചിൽ ജനാധിപത്യവിരുദ്ധ സമീപനം തിരുത്തണം: ഉമാശങ്കർ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിക്കാനുള്ള നീക്കം സുപ്രീം കോടതി വിധിയോടെ പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാർ ആത്മപരിശോധന നടത്തണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ പ്രസ്താവിച്ചു. നിർബന്ധമായി വാങ്ങി വെച്ച വിസമ്മതപത്രം തിരിച്ചുനൽകി ജീവനക്കാരെ വിശ്വാസത്തിലെടുക്കാൻ തയാറാവണം, ജീവനക്കാരെ ഭിന്നിപ്പിക്കാൻ പ്രചരണം നടത്തിയ എൻ ജി ഒ യൂണിയൻ ജീവനക്കാരോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി മിനി സിവിലിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സുൽത്താൻ ബത്തേരി മിനി സിവിലിൽ ജില്ലാ സെക്രട്ടറി കെ.എ മുജീബ് എന്നിവർ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വി.സി സത്യൻ, കെ.ടി ഷാജി, ടി.എ.വാസുദേവൻ, എൻ.ജെ ഷിബു,ടി.അജിത്ത്കുമാർ, സി.കെ ജിതേഷ്, കെ.ആർ രതീഷ് കുമാർ, ഗ്ലോറിൻ സെക്വീര തുടങ്ങിയവർ സംസാരിച്ചു. പി.എച്ച് അഷറഫ്ഖാൻ, കെ.എ ജോസ്, കെ.യൂസഫ്, ലൈജു ചാക്കോ, എം.സി വിൽസൺ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *