July 14, 2026

മുദരിസീൻ ജില്ലാസംഗമം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇസ്‌ലാം ദീനിന്റെ തനതായ നിലനിൽപ്പിന് ദർസ് സംവിധാനം അനിവാര്യമാണെന്നും ഈ രംഗം ശക്തിപ്പെടുത്താൻ മുദരിസുമാർ രംഗത്തിറങ്ങണമെന്നും സമസ്ത ജില്ല പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാർ ആവശ്യപ്പെട്ടു. സമസ്ത ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 3ന് വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ നടത്തുന്ന സംസ്ഥാനസമ്മേളന പ്രചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ ജംഇയ്യത്തുൽ മുദരിസീൻ സമസ്ത ജില്ലാ കാര്യാലയത്തിൽ സംഘടിപ്പിച്ച മുദരിസീൻ ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരീസു ലിൽ വിറാസ എന്ന പ്രമേയത്തിൽ മമ്മൂട്ടി മുസ്‌ലിയാർ വെള്ളമുണ്ട പ്രഭാഷണം നടത്തി. സയ്യിദി ശിഹാബുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. പോള ഇബ്രാഹിം ദാരിമി, സിറാജുദ്ദീൻ നിസാമി, വി.കെ അബ്ദുറഹ്മാൻ ദാരിമി, അബ്ദുല്ല ബാഖവി വാളാട്, ഫാളിൽ ഫൈസി അമ്പലവയൽ, ഹാമിദ് റഹ്മാനി, അലി ഹൈതമി, അലി ഹൈതമി, അബ്ദുൽ മജീദ് ഹുദവി സംസാരിച്ചു. കെ. വി ജാഫർ ഹൈത്തമി സ്വാഗതവും റിയാസ് ഹുദവി നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *