March 29, 2024

വയനാട് ജില്ലയിലെ നാട്ടാനകളുടെ കണക്കെടുപ്പ് നവംബര്‍ 22ന്

0

ജില്ലയിലെ നാട്ടാനകളുടെ കണക്കെടുപ്പ് നവംബര്‍ 22ന് നടക്കും. ഇതിനായി മൂന്നംഗ ടീമിനേയും നിയോഗിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാട്ടാനകളുടെ കണക്കെടുപ്പും തിരിച്ചറിയിലും നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാന വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2018 നവംബര്‍ 22ന് കണക്കെടുപ്പ് പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം. പൊതുജനങ്ങള്‍, പരിസ്ഥിതി-സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, വെറ്റനറി – വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടാനകളുടെ കണക്കെടുപ്പ്. 
ജില്ലയില്‍ പ്രധാനമായും സ്ഥിരമായുള്ള ആനകളുടേയും ജില്ലയിലേക്ക് കൊണ്ടുവന്ന ആനകളുടേയും മുത്തങ്ങ ക്യാമ്പിലുള്ള ആനകളുടേയും കണക്കെടുപ്പാണ് നവംബര്‍ 22ന് പൂര്‍ത്തിയാക്കുക. ജില്ലയിലേക്ക് നാട്ടാനകളെ കടത്തിക്കൊണ്ടു വരുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍ – 04936 203848. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *