August 13, 2026

പ്രളയം : അപ്പീല്‍ അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിനകം തീര്‍പ്പാക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയത്തില്‍ പൂര്‍ണവും ഭാഗികവുമായി തകര്‍ന്ന വീടുകളുടെ അപ്പീല്‍ അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിനകം തീര്‍പ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബന്ധപ്പെട്ട എന്‍ജിനീയര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശം. ഇന്നലെയായിരുന്നു (ജനുവരി 31) അപ്പീല്‍ സ്വീകരിക്കുന്ന അവസാന തിയ്യതി. അപേക്ഷകളില്‍ തീരുമാനം വൈകരുതെന്ന സര്‍ക്കാര്‍ നിര്‍ദേശമുളളതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കിടപ്പാടം നശിച്ചവര്‍ക്ക് നീതി ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *