May 19, 2024

വയനാടിനെ പരിഗണിച്ച ബജറ്റ്; സി പി ഐ

0
കല്‍പറ്റ:പ്രളയത്തില്‍ തകര്‍ന്ന  വയനാട്   ജില്ലക്ക്  നല്ല പരിഗണന കിട്ടിയ ബജറ്റാണ് ധന മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ പത്രകുറിപ്പില്‍ അറിയിച്ചു.ജില്ലയുടെ പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനായി ആയിരം കോടി രൂപ പ്രത്യേക പദ്ധതിയായി നല്‍കുമെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്.നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുന്ന ഫുഡ് പാര്‍ക്കും ഈ വര്‍ഷം യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.കുരുമുളക് കൃഷി പുനരുദ്ദാരണത്തിന് അഞ്ച് കോടി അനുവദിച്ചതും വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതും ജില്ലയുടെ കാര്‍ഷിക മേഖലക്ക് മുതല്‍കൂട്ടാവും.മെഡിക്കല്‍ കോളേജിനായി സ്ഥലം വാങ്ങാനും നിര്‍മാണത്തിനുമായി പണം കിഫ്ബിയില്‍  നിന്ന് ലഭ്യമാക്കുന്നതോടെ മെഡിക്കല്‍ കോളേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശിചിതത്വം അവസാനിച്ചതായും സി പി ഐ ജില്ലാ കൗണ്‍സില്‍ പറഞ്ഞു.തോട്ടം മേഖലയുടെ പുനരുദ്ദാരണത്തിന് പ്രത്യക പദ്ദതികള്‍ നടപ്പാക്കുന്നതോടെയും,കാടും നാടും വേര്‍തിരിക്കാന്‍ അറുപത് കോടിയും,മനുഷ്യ-വന്യ ജീവി സംഘര്‍ഷങ്ങള്‍ തടയുന്നതിന് ഇരുപത്തിനാല് കോടിയുടെ പദ്ദതിയും,ആദിവാസി വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ പൊതുവായി പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണങ്ങളും കിട്ടുന്നതോടെ ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍ ജില്ലക്ക് കിട്ടിയ ബജറ്റായി 2019 ബജറ്റ്് മാറിയെന്നും സി.പി.ഐ. ഭാരവാഹികൾ പറഞ്ഞു. . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *