October 2, 2026

പ്രളയാനന്തര പുനർ നിർമ്മാണത്തെ ബഡ്ജറ്റ് അവഗണിച്ചു: പി.കെ. ജയലക്ഷ്മി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രളയനാന്തരം വയനാടിന്റെ പുനർനിർമ്മാണമെന്നത് ധനമന്ത്രിയുടെ പ്രസംഗത്തിൽ മാത്രം ഒതുക്കിയ ബഡ്ജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ  പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ ആരോപിച്ചു. പ്രളയത്തിൽ 1400 – ലധികം കോടി  രൂപയുടെ നഷ്ടമുണ്ടായ വയനാടിന് നാമമാത്രമായ തുകയാണ് ബഡ്ജറ്റിൽ വകയിരുത്തിയത് .കാപ്പി ബ്രാൻഡ് ചെയ്യും എന്ന പ്രഖ്യാപനം ഒഴിച്ചാൽ മറ്റ് കാർഷിക വിളകളുടെ കാര്യത്തിലും അടിസ്ഥാന സൗകര്യ വികസനം, വയനാട് മെഡിക്കൽ കോളേജ്, വിദ്യാഭ്യാസ സേവന മേഖലകൾ എന്നിവക്കും കാര്യമായ  വകയിരുത്തലുകൾ ഇല്ലാതായത് പ്രതിഷേധാർഹമാണ്.  കൃഷി വ്യാപനം ,മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം ,സംസ്കരണം തുടങ്ങിയവക്കും വയനാടിന്റെ ക്ഷീര – മൃഗസംരക്ഷണ മേഖലക്കും പട്ടികവർഗ്ഗ ക്ഷേമത്തിനും    പുതിയ പദ്ധതികൾ ആവശ്യമായിരുന്നു. വയനാടിന്റെ ബദൽ പാതകളുടെ കാര്യത്തിലും ഇടത് സർക്കാരിന്റെ അവഗണന തുടരുന്നതിന് ഉദാഹരണമാണ് ഈ വർഷത്തെ ബഡ്ജറ്റും എന്നും ജയലക്ഷ്മി പറഞ്ഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *