May 19, 2024

മെഡിക്കല്‍കോളേജ് സിപിഎം അട്ടിമറിക്കുന്നു: യുവമോർച്ച

0
 


കല്‍പ്പറ്റ :സ്വകാര്യ ലോബികൾക്ക് വേണ്ടി വയനാട് മെഡിക്കൽ കോളേജ് അട്ടിമക്കുകയാണെന്ന് യുവമോർച്ച വയനാട് ജില്ലകമ്മിറ്റി ആരോപിച്ചു.  കഴിഞ്ഞ ബഡ്ജറ്റ് അവതരണത്തിൽ വലിയ പ്രാധാന്യം കല്‍പിച്ചിട്ടുണ്ടെന്നും അത് വളരെ പെട്ടന്ന് പൂർത്തീകരിക്കുമെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ ഇതേ സർക്കാർ  ഈ സംരംഭം ഉപേക്ഷിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുകയാണ്. പാരിസ്ഥിതീക  പ്രശ്നം ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട് എപ്പോഴാണ് തയ്യാറാക്കിയത് എന്ന് സർക്കാർ ജനങ്ങളോട് പറയാൻ തയ്യാറാവണം. ഇത്തരത്തിൽ പഠനം നടത്താൻ ഏതൊക്കെ ഉദ്യോഗസ്ഥൻമാരെയാണ് സർക്കാർ നിയോഗിച്ചത് എന്ന് വ്യക്തമാക്കണം.വീരേന്ദ്രകുമാറിന്റെ പാർട്ടി എൽ ഡി എഫുമായി ചേർന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് ശേഷം വന്നിട്ടുണ്ട് എന്ന് പറയപ്പെടുന്ന പഠന റിപ്പോർട്ട് സംശയാസ്പദമാണ് . കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഭൂമിയിലെ മരങ്ങൾ പാടെ മുറിച്ചുമാറ്റിയത് ഏത് പഠനത്തിന്‍റെ മറവിൽ ആണെന്ന് വ്യക്തമാക്കണം.  പിന്നോക്ക ജില്ലയായ വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തതിനാൽ ജീവൻ നഷ്ടപ്പെട്ട ആളുകൾ നിരവധിയാണ്. ആദിവാസി ജനവിഭാഗങ്ങൾക്കും, പിന്നോക്കജനവിഭാഗങ്ങൾക്കും അത്താണി ആകുമെന്ന് പ്രതീക്ഷിച്ച വയനാട് മെഡിക്കൽ കോളേജ് അട്ടിമറിച്ചത് കച്ചവടതാല്പര്യം മാത്രം മുൻ നിർത്തിയാണ്. വയനാട് മെഡിക്കൽ കോളേജ് അട്ടിമറിച്ച സർക്കാർ നിലപാടിനെതിരെ യുവമോർച്ച 4ന് കളക്ടറേറ്റിലേക്ക് മാർച്ച്‌ നടത്തി റീത്തുകൾ സമർപ്പിക്കും. യുവമോർച്ച ജില്ല പ്രസിഡന്റ്‌ പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ചു., പി കെ ദീപു, ധന്യ രാമൻ, മനോജ്‌കുമാർ എം, റെനീഷ് ജോസഫ്, എം ആർ  രാജീവ്‌, സിനേഷ് വാകേരി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *