August 13, 2026

വാർഷികാഘോഷ നിറവില്‍ ലൂസി ടീച്ചർക്ക് യാത്രയയപ്പ്

0
pi-01
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാര്‍ഷികാഘോഷവും , നീണ്ട 24 വര്‍ഷത്തെ  സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന  ലൂസി .പി ആന്റണിക്കൂള്ള  യാത്രയയപ്പും നടത്തി. വര്‍ണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികള്‍ ആരംഭിച്ചു.  

              വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബി നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി .തങ്കമണി അധ്യക്ഷത വഹിച്ചു .  ലൂസി ടീച്ചർക്കുള്ള ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ  ദേവകി  നിർവഹിച്ചു .സ്കൂള്‍ പ്രിന്‍സിപ്പാള്‍  നിര്‍മല ദേവി, പി ടി എ പ്രസിഡണ്ട് ടി മൊയ്തു,  വയനാടിന്റെ യുവകവി സാദിർ തലപ്പുഴ, പ്രശസ്ത സിനിമ പിന്നണി ഗായിക  നിഖില മോഹൻ , സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ സുധ എന്നിവർ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *