May 19, 2024

നരഭോജി കടുവ കൂട്ടിലായി

0
Img 20190201 Wa0026
വയനാട് കർണാടക അതിർത്തിയിലെ   നരഭോജി കടുവ കൂട്ടിലായി 

കൽപ്പറ്റ: മനുഷ്യരെ  ആക്രമിക്കുന്ന നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു.  

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബൈരഗുപ്പയ്ക്കും മച്ചൂരിനുമിടയിലായി ചേമ്പുംകൊല്ലി ഭാഗത്താണ് കടുവ കൂട്ടിലായത്. ഇവിടെ കഴിഞ്ഞ ദിവസം 
 ഒരാളെ കടുവ ആക്രമിച്ചുകൊന്നിരുന്നു . കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെന്നയാളെയാണ് കടുവ കടിച്ചു കൊന്നത്. . വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു . കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. .കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പ ( 35) യെ കടുവ ആക്രമിച്ചുകൊന്നിരുന്നു. പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴാണ് കടുവ ചിന്നപ്പയെ ആക്രമിച്ചത്.കടുവയുടെ ആക്രമണത്തിൽ  രണ്ടാത്തെയാളും കൊല്ലപ്പെട്ടതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ്  കർണാടക വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കൂട്ടിലായ കടുവയെ നാട്ടുകാരെ അറിയിക്കാതെ വനം വകുപ്പ് കടത്തികൊണ്ടു പോയി ന്നാരോപിച്ച് ജനങ്ങൾ റോഡ് ഉപരോധിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *