August 12, 2026

സുഗന്ധഗിരിയിലെ റോഡുകള്‍ക്ക് പുതുക്കിയ നിരക്കില്‍ ഭരണാനുമതി.

0
By ന്യൂസ് വയനാട് ബ്യൂറോ

* പൂക്കോട്, സുഗന്ധഗിരി പുനരധിവാസ മേഖലകളില്‍ ആറു കുടിവെള്ള പദ്ധതികള്‍

സുഗന്ധഗിരി പുനരധിവാസ മേഖലയില്‍ വിവിധ റോഡുകളുടെ നിര്‍മാണത്തിനായി ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ പുതുക്കിയ നിരക്കില്‍ ഭരണാനുമതി നല്‍കി. മേഖലയിലെ സമഗ്ര വികസനത്തിന്റെ ഭാഗമായി നേരത്തെ പണം അനുവദിച്ച റോഡുകളുടെ എസ്റ്റിമേറ്റാണ് പുതുക്കിയത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് ഭരണാനുമതി ലഭിച്ച എസ്റ്റിമേറ്റ് പ്രകാരം റോഡ് നിര്‍മാണം അസാധ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡിന്റെ പേര്, പഴയ നിരക്ക് പ്രകാരം അനുവദിച്ച തുക, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിച്ച തുക എന്നീ ക്രമത്തില്‍: സുഗന്ധഗിരി അമ്പതേക്കറ റോഡ് (1.52 കിലോമീറ്റര്‍)-19 ലക്ഷം (റീ ടാറിങ്), 50 ലക്ഷം (കോണ്‍ക്രീറ്റ്), പ്ലാന്റേഷന്‍ പിഎച്ച്‌സി റോഡ് (400 മീറ്റര്‍)- 25 ലക്ഷം, 34 ലക്ഷം, അംബ-കൂപ്പ് റോഡ് (1.9 കിലോമീറ്റര്‍)- 75 ലക്ഷം, 80 ലക്ഷം, അംബ ആറാം യൂനിറ്റ് റോഡ് (1.5 കിലോമീറ്റര്‍)- 58 ലക്ഷം, 73.5 ലക്ഷം, അംബ സി ബ്ലോക്ക് സ്‌കൂള്‍ കോളനി റോഡ് (2.75 കിലോമീറ്റര്‍)- 1.13 കോടി, 1.59 കോടി, അമ്പതേക്കറ-മൈനക്കൊല്ലി മാങ്ങപ്പാടി-പ്ലാന്റേഷന്‍ റോഡ് (2.85 കിലോമീറ്റര്‍)-1.10 കോടി, 1.82 കോടി, പൂക്കോട്-പ്ലാന്റേഷന്‍ റോഡ് (4 കിലോമീറ്റര്‍ റീടാറിങ്)- 1.34 കോടി, 1.97 കോടി, കാപ്പി-കല്ലൂര്‍ റോഡ് (730 മീറ്റര്‍)- 30 ലക്ഷം, 38 ലക്ഷം, ബിഎല്‍ ക്വാര്‍ട്ടേഴ്‌സ് റോഡ് (1.6 കിലോമീറ്റര്‍)- 59 ലക്ഷം, 75.5 ലക്ഷം, എട്ടാം നമ്പര്‍ പെരിങ്ങോട റോഡ്- 90 ലക്ഷം, 1.26 കോടി, അഗതിമന്ദിരം ടിഇഒ ഓഫിസ് റോഡ് (160 മീറ്റര്‍)- 2.90 ലക്ഷം, 11 ലക്ഷം. പഴയ നിരക്ക് പ്രകാരം ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ക്ക് അനുവദിച്ച തുക ചെലവഴിക്കുന്ന മുറയ്ക്ക് പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള അധിക തുക അനുവദിക്കും. മേഖലയിലെ കല്ലൂര്‍ നാലാം നമ്പര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി 67 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 
ഇതിനു പുറമെ സുഗന്ധഗിരി, പൂക്കോട് പുനരധിവാസ മേഖലകളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി ആറു കുടിവെള്ള പദ്ധതികള്‍ക്കായി 2.62 കോടി രൂപ അനുവദിച്ചു. സുഗന്ധഗിരിയില്‍ ചെന്നായ്കവല, കര്‍പ്പൂരക്കാട്, എട്ടാം നമ്പര്‍ ഏരിയ, പ്ലാന്റേഷന്‍ ഏരിയ എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കായി 1.85 കോടിയും പൂക്കോട് അപ്പാട്ട്കുന്ന്, എംആര്‍എസ് കുന്ന് എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 77 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ആറു മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *