വനിതാരത്നം പുരസ്കാരം അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളില് സ്തുത്യര്ഹമായ സേവനം കാഴ്ചവെച്ച വനിതകള്ക്ക് നല്കുന്ന വനിതാരത്നം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, വിദ്യാഭ്യാസം, സാഹിത്യം, ഭരണരംഗം, അഭിഭാഷക രംഗം, കലാരംഗം, ആരോഗ്യം, മാധ്യമരംഗം, അഭിനയം, വനിതാ ശാക്തീകരണ രംഗം, ലളിതകലാ രംഗം, അതിജീവനം, ശാസ്ത്രം എന്നീ രംഗങ്ങളില് കഴിവ് തെളിയിച്ചിട്ടുള്ളവര്ക്കാണ് അവാര്ഡ് നല്കുന്നത്. അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 8 നകം ജില്ലാ വനിത ശിശുവികസന ഓഫീസില് ലഭിക്കണം. വിവരങ്ങള് വകുപ്പിന്റെ www.wed.kerala.gov.inവെബ് സൈറ്റ്, ജില്ലാ വനിത ശിശു വികസന ഓഫീസ്, പ്രോഗ്രാം ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില് ലഭിക്കും.




Leave a Reply