May 18, 2024

ആരാധനാലയങ്ങള്‍ 28 നകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണം.

0

     ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രസാദം, അന്നദാനം, നേര്‍ച്ചഭക്ഷണം മുതലായവ വിതരണം ചെയ്യുന്ന മുഴുവന്‍ ആരാധനാലയങ്ങളും (ക്രിസ്ത്യന്‍,മുസ്ലീം പളളികള്‍, ഹൈന്ദവ ക്ഷേത്രങ്ങളുള്‍പ്പെടെ) ഫെബ്രവരി 28 നകം ഭക്ഷ്യസുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ എടുക്കണം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന  ബോഗ് (BHOG) പദ്ധതിയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ.അജീഷിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആരാധനാലയങ്ങളുടെ പ്രസാദ വില്‍പന വര്‍ഷത്തില്‍ പന്ത്രണ്ട് ലക്ഷത്തില്‍ കുറവാണെങ്കില്‍ രജിസ്‌ട്രേഷന്‍ മതിയാകും. രജിസ്‌ട്രേഷന്‍ നടപടികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്താന്‍ സാധിക്കും. ഭക്ഷണ നിര്‍മ്മാണത്തില്‍, വിതരണത്തില്‍ ഏര്‍പ്പെടുന്നവര്‍ പകര്‍ച്ചവ്യാധികള്‍ മറ്റസുഖങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങണം. സ്ഥാപനത്തിലുപയോഗിക്കുന്ന വെളളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആറ് മാസത്തിലൊരിക്കല്‍ ഗുണനിലവാര പരിശോധന നടത്തണമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ വര്‍ഗ്ഗീസ് പറഞ്ഞു. ആരാധാലയങ്ങളോടനുബന്ധിച്ചുളള ഹാളുകള്‍, വിവാഹം മുതലായ ആഘോഷ പരിപാടികള്‍ക്ക് ഭക്ഷണ വിതരണത്തിനായി വിട്ട് നല്‍കുമ്പോള്‍ ഹാളുകള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്‍.കെ രേഷ്മ, വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *